ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും

News Photo 1 - Germany - Otta Nottathil - Reform_row_raises_fears_for_Merz_coalition
ബ്രെമന്‍: ജര്‍മ്മനിയുടെ ചരിത്രപരമായ 36~ാമത് പുനരേകീകരണ വാര്‍ഷിക ദിനാഘോഷങ്ങള്‍ക്ക് (Tag der Deutschen Einheit) വടക്കന്‍ നഗരമായ ബ്രെമനില്‍ ഔദ്യോഗികമായി തുടക്കമായി. ബുണ്ടസ്റാത്തിന്റെ (ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ) അധ്യക്ഷപദവി നിലവില്‍ ബ്രെമന്‍ നഗരത്തിനായതിനാല്‍ ഇത്തവണത്തെ പ്രധാന ദേശീയ ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത് ഈ ചരിത്ര നഗരമാണ്.

ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ബുണ്ടെസ്ററാഗ് സ്പീക്കര്‍ യൂലിയ ക്ളോക്ക്നര്‍, നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ പ്രധാനമന്ത്രി ഹെന്‍ഡ്രിക് വൂസ്ററ്, ബാഡന്‍~വ്യൂര്‍ട്ടന്‍ബര്‍ഗ് പ്രധാനമന്ത്രി ചെം ഓസ്ഡെമിര്‍, ഷ്ലെസ്വിഗ്~ഹോള്‍സ്റൈ്റന്‍ മുഖ്യമന്ത്രി ഡാനിയല്‍ ഗുന്തര്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതൃനിര ബ്രെമന്‍ മേയര്‍ ആന്‍ഡ്രിയാസ് ബോവന്‍ഷുല്‍ട്ടെയുടെ നേതൃത്വത്തില്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നു.

ആഘോഷങ്ങള്‍ക്ക് തുടക്കം; കനത്ത സുരക്ഷയില്‍ ബ്രെമന്‍
നഗരമധ്യത്തിലെ മാര്‍ക്കറ്റ് പ്ളേസും ചരിത്രപ്രസിദ്ധമായ സിറ്റി ഹാളും സന്ദര്‍ശിച്ച നേതാക്കള്‍ ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. 'പല ശക്തികള്‍, ഒരൊറ്റ രാജ്യം' (Many strengths, one country) എന്ന ആപ്തവാക്യത്തിലാണ് ഇത്തവണത്തെ ഐക്യദിന പരിപാടികള്‍ അരങ്ങേറുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ബ്രെമനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനൊപ്പം ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയിന്‍മെയറും ചടങ്ങില്‍ പങ്കെടുക്കും.

ഭരണസഖ്യത്തില്‍ വിള്ളല്‍; മെര്‍സിന് അഗ്നിപരീക്ഷ
ദേശീയ ആഘോഷങ്ങള്‍ക്കിടയിലും ജര്‍മ്മന്‍ ഫെഡറല്‍ ഭരണസഖ്യത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം പുകയുകയാണ്. വിവിധ ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക കക്ഷിയായ സി.ഡിയു/സി.എസ്.യുവും ഇടത് പാര്‍ട്ടിയായ എസ്.പി.ഡിയും തമ്മിലുള്ള ഭിന്നത രൂക്ഷമായിട്ടുണ്ട്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് മെര്‍സിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക വിഭാഗം എസ്.പി.ഡിയോട് കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ, പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഫോക്സ്വാഗന്‍ തൊഴിലാളി കരാറുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നതും രാജ്യത്തെ രാഷ്ട്രീയ~സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ പ്രക്ഷുബ്ധതയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

തീവ്ര ഇടതുപക്ഷ പ്രതിഷേധം; പോലീസുമായി സംഘര്‍ഷാവസ്ഥ
ഐക്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം ബ്രെമന്‍ നഗരത്തില്‍ തീവ്ര ഇടതുപക്ഷ ആന്റിഫാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. "സ്റേററ്റുമായി സമാധാനമില്ല" (No peace with the state) എന്ന ബാനറുകളുമായി എഴുന്നൂറോളം പ്രകടനക്കാരാണ് തെരുവിലിറങ്ങിയത്.

ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ വെര്‍ഫാസുങ്ഷൂട്സ് (Verfassungsschutz) പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹെലികോപ്റ്ററുകളും വലിയ പോലീസ് സന്നാഹവും നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു. പടക്കങ്ങളും പൈറോടെക്നിക്സും പ്രതിഷേധക്കാര്‍ കത്തിച്ചെങ്കിലും വലിയ തോതിലുള്ള അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആഭ്യന്തര തര്‍ക്കങ്ങള്‍ക്കും രാഷ്ട്രീയ വെല്ലുവിളികള്‍ക്കുമിടയിലാണ് രാജ്യം ഇത്തവണത്തെ ഐക്യദിനം ആഘോഷിക്കുന്നത്.
- dated 02 Oct 2026

Comments:

Keywords: Germany - Otta Nottathil - Reform_row_raises_fears_for_Merz_coalition Germany - Otta Nottathil - Reform_row_raises_fears_for_Merz_coalition,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും
tallest_wind_turbine_germany_brandenburg_oct_1_2026
ജര്‍മനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
ജര്‍മനി കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍